ഈ ബ്ലോഗ് തിരയൂ

2020 നവംബർ 1, ഞായറാഴ്‌ച

കേരളീയം ക്വിസ് 2020 ചോദ്യങ്ങൾ

1.മലയാളിയായ ഒരേഒരു രാഷ്ട്രപതിയാരാണ്?എ. സി.ശങ്കരൻ നായർ ബി.പട്ടം താണുപിള്ള സി.കെ.ആർ നാരായണൻ ഡി.ടി.എൻ.ശേഷൻ 2.കേരളത്തിന്റെ ഔദ്യോഗിക പ്രതിജ്ഞ ആരുടെ കൃതിയിലെ വരികളാണ്?എ.തകഴി ശിവശങ്കരപിള്ള ബി.എസ്. കെ പൊറ്റെക്കാട്ട് സി.എം.ടി വാസുദേവൻ നായർ ഡി.ബോധേശ്വരൻ 3.തിരുന്നാവായ ക്ഷേത്രം ഏത് നദിയുടെ തീരത്താണ് ? എ.ഭാരതപ്പുഴ ബി.ചാലിയാർ സി.പെരിയാർ ഡി. കാവേരി 4.ഇടുക്കി ജില്ലയുടെ ആസ്ഥാനം എവിടെ? എ.ഇടുക്കി ബി.കുമളി സി.മറയൂർ ഡി. പൈനാവ് 5.കേരളത്തിന്റെ രണ്ട് അയൽസംസ്ഥാനങ്ങളുമായും അതിർത്തി പങ്കിടുന്ന ഏക ജില്ല ഏത്? എ.കോഴിക്കോട് ബി.വയനാട് സി.തൃശൂർ ഡി.കൊല്ലം 6.ഏറ്റവുംകൂടുതൽ കാലം കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി ആരാണ്? എ.ഇ.കെ.നായനാർ ബി.കെ.കരുണാകരൻ സി.ഇ.എം.എസ്.നമ്പൂതിരിപ്പാട് ഡി.ആർ.ശങ്കർ 7.വേലുത്തമ്പി ദളവയുടെമരണം നടന്ന സ്ഥലം ഏത്?എ.കൊല്ലം ബി.കുണ്ടറ സി.ആറ്റിങ്ങൽ ഡി.മണ്ണടി 8.ഇന്ത്യയ്ക്കുവേണ്ടി ഒളിംപിക്സ് ഫുട്ബോൾ മത്സരത്തിൽ പങ്കെെടുത്ത ആദ്യ മലയാളി ആര്? എ.തോമസ് മത്തായി വർഗീസ് ബി.ഐ.എം വിജയൻ സി.ജോ പോൾ അഞ്ചേരി ഡി.സി.കെ. വിനീത് 9.ഏത് സിനിമക്കാണ് റസൂൽ പൂക്കുട്ടിക്ക് ഓസ്കാർ അവാർഡ് ലഭിച്ചത്? എ.ഗാന്ധി ബി.ദ് ജംഗിൾ ബുക്ക് സി.സ്ലം ഡോഗ് മില്യനിയർ ഡി.ടൈറ്റാനിക് 10.യു.എൻ ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത ആരാണ്? എ.ഫാത്തിമ ബീവി ബി.മാതാ അമൃതാനന്ദമയി സി.അക്കാമ്മ ചെറിയാൻ ഡി.അന്ന ചാണ്ടി ഉത്തരങ്ങൾ നേരെത്തെ അറിയിച്ചതുപോലെ അയക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ